കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചവർക്കുള്ള അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു.
സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, കലാമേഖലകളില്‍ മികച്ച സേവനമനുഷ്ഠിക്കുന്നവർക്കുള്ള സിറിയക് കണ്ടത്തിൽ അവാര്‍ഡ്, ഒ.എം. ജോണ്‍ ഓലിക്കലിന്റെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന മതാധ്യാപക അവാര്‍ഡ്, പി.സി. ഏബ്രഹാം പല്ലാട്ടുകുന്നേലിന്റെ പേരിലുള്ള അൽമായ പ്രേഷിത അവാർഡ്, മികച്ച കര്‍ഷകനുള്ള ദേവസ്യ കൊങ്ങോല കർഷക ശ്രേഷ്ഠ അവാർഡ്, എം.വി. ഡോമിനിക് മണ്ണിപ്പറമ്പില്‍, മോണ്‍.ജോണ്‍ കച്ചിറമറ്റം, അഡ്വ. സിറിയക് കണ്ടത്തില്‍ സി.വി.വര്‍ക്കി ചാത്തംകണ്ടം, എന്നിവരുടെ സ്മരണയ്ക്കും, കത്തോലിക്കാ കോണ്‍ഗ്രസ് ഗോള്‍ഡന്‍ ജൂബിലി സ്മാരകമായും ഏര്‍പ്പെടുത്തിയ, വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് എന്നിവയ്ക്കാണ് നോമിനേഷൻ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷകള്‍ 2023 ജനുവരി 31 ന് മുമ്പായി ലഭിക്കണം. ഫോൺ: 7902579398 .
അവാര്‍ഡുകള്‍ക്ക് നോമിനേഷൻ ക്ഷണിച്ചു
11:58 PM Nov 30, 2022 | Deepika.com