തൃശൂർ: 35 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽനിന്നു വിരമിച്ച കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർ വി.പി. സുബ്രഹ്മണ്യന് ജീവനക്കാർ യാത്രയയപ്പു നൽകി.
തൃശൂരിലെ കെഎസ്എഫ്ഇ ആസ്ഥാന മന്ദിരത്തിൽ നടന്ന യാത്രയയപ്പു സമ്മേളനത്തിൽ ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ.എം.സി. രാഘവൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ കെ. വരദരാജൻ ഉദ്ഘാടനം ചെയ്തു.
നിയുക്ത മാനേജിങ്ങ് ഡയറക്ടർ ഡോ.എസ്.കെ. സനിൽ ഉപഹാരസമർപ്പണം നടത്തി. ഡയറക്ടർ ബോർഡ് മെമ്പർ മുഹമ്മദ്ഷാ, മുൻ ചെയർമാൻ അഡ്വ.മാണി വിതയത്തിൽ, മുൻ മാനേജിങ്ങ് ഡയറക്ടർമാരായ എം.കെ. കാർത്തികേയൻ, ജോഷി പോൾ വെളിയത്ത് തുടങ്ങിയവരും, ജനറൽ മാനേജർ (ഫിനാൻസ്) എസ്. ശരത്ചന്ദ്രൻ, ജനറൽ മാനേജർ (ആർ ആർ) എ. പ്രമോദൻ, ഡിജിഎം (പി ആൻഡ് എച്ച് ആർ) എം.ടി. സുജാത എന്നിവരും സംഘടനാ പ്രതിനിധികളായ എസ്. മുരളീകൃഷ്ണപിള്ള, എസ്. അരുൺ ബോസ്, എസ്. വിനോദ്, എൻ.എ. മൻസൂർ എന്നിവരും പങ്കെടുത്തു. എച്ച്. കുഞ്ഞിക്കണ്ണൻ സ്വാഗതവും എസ്.എ. സുജിത നന്ദിയും പറഞ്ഞു.
കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർ വി.പി. സുബ്രഹ്മണ്യനു യാത്രയയപ്പ് നൽകി
11:58 PM Nov 30, 2022 | Deepika.com