ആലപ്പുഴ: വിവാഹിതരായ മലയാളി വനിതകൾ റാമ്പിൽ വിസ്മയം തീർത്ത എസ്പാനിയോ മിസിസ് കേരള 2022 സൗന്ദര്യമത്സരത്തിൽ കൊച്ചി സ്വദേശിനി ഡോ. ശ്രീലക്ഷ്മി മിസിസ് കേരള കിരീടം നേടി.
തൃശൂരിൽ നിന്നുള്ള രേഷ്മ രാധാകൃഷ്ണനാണ് ഫസ്റ്റ് റണ്ണർ അപ്. തിരുവനന്തപുരം സ്വദേശിനികളായ അപർണ എസ് സെക്കന്റ് റണ്ണർഅപ്പും അഞ്ജന തേഡ് റണ്ണർ അപ് കിരീടവും കരസ്ഥമാക്കി.ആലപ്പുഴ കാംലോട്ട് ഹോട്ടലില്‍ രാവിലെ മുതൽ നടന്ന സൗന്ദര്യ മത്സരത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട 31 വനിതകളാണ് പങ്കെടുത്തത്.
ചലച്ചിത്ര താരങ്ങളായ ജോമോൾ, നിയാസ്, മുൻ മിസിസ് കേരള സജിനാസ്. ദിൽഷ എന്നിവരടങ്ങുന്ന ജൂറിയാണ് വിധി നിർണയം നടത്തിയത്. അവസാന റൗണ്ടിലെത്തിയ എട്ടു പേരിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. മൂന്ന് റൗണ്ടുകളിലായി നടന്ന മത്സരത്തിലേക്ക് ലഭിച്ച മൂവായിരത്തോളം വരുന്ന അപേക്ഷകളില്‍ നിന്ന് തെരഞ്ഞെടുത്തവരാണ് റാമ്പിലെത്തിയത്.
ഡോ. ശ്രീലക്ഷ്മി മിസിസ് കേരള 2022
11:58 PM Nov 30, 2022 | Deepika.com