കുഞ്ഞിമംഗലം (കണ്ണൂർ): അച്ഛനോടൊപ്പം റോഡ് മുറിച്ചുകടക്കവെ ലോറിയിടിച്ച് മൂന്നുവയസുകാരനു ദാരുണാന്ത്യം. കുഞ്ഞിമംഗലം കൊയപ്പാറയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ബിഹാര്‍ ദുനിപ്പുരിലെ രവികാന്ത്കുമാര്‍ ശര്‍മ്മയുടെയും പൂനംകുമാരിയുടെയും ഏകമകന് മിയാങ്കാണു മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 1.45 ഓടെ കുഞ്ഞിമംഗലം കൊയപ്പാറ അല്‍ അമീന് സ്കൂളിന് സമീപമായിരുന്നു അപകടം. താമസസ്ഥലത്തിനു സമീപമുള്ള കടയിൽനിന്നു സാധനം വാങ്ങിയശേഷം അച്ഛന്റെ കൈയില്‍ പിടിച്ചു റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ മിനിലോറി കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
സംഭവം നടന്നയുടന്‍ ഓടിക്കൂടിയവര്‍ കുട്ടിയെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുഞ്ഞിമംഗലം പാണച്ചിറ അങ്കണവാടിയിലെ വിദ്യാര്‍ഥിയാണ് മിയാങ്ക്. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ.
അച്ഛനോടൊപ്പം റോഡ് മുറിച്ചുകടക്കവെ ലോറിയിടിച്ച് മൂന്നുവയസുകാരൻ മരിച്ചു
11:58 PM Nov 30, 2022 | Deepika.com