കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ന്‍റെ അ​ക്കൗ​ണ്ടി​ൽനി​ന്ന് ബാ​ങ്ക് മാ​നേ​ജ​ർ ര​ണ്ട​ര​ക്കോ​ടി മു​ക്കി

11:58 PM Nov 30, 2022 | Deepika.com
കോ​​​ഴി​​​ക്കോ​​​ട്: കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍റെ അ​​​ക്കൗ​​​ണ്ടി​​​ല്‍നി​​​ന്നു ബാ​​​ങ്ക് മാ​​​നേ​​​ജ​​​ര്‍ ര​​​ണ്ട​​​ര​​​ക്കോ​​​ടി​​​യി​​​ലേ​​​റെ രൂ​​​പ തി​​​രി​​​മ​​​റി ന​​​ട​​​ത്തി.

കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍റെ പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ​​​ല്‍ ബാ​​​ങ്കി​​​ലെ അ​​​ക്കൗ​​​ണ്ടി​​​ല്‍നി​​​ന്നാ​​​ണു പ​​​ണം തി​​​രി​​​മ​​​റി ന​​​ട​​​ത്തി​​​യ​​​ത്. ബാ​​​ങ്കി​​​ന്‍റെ എ​​​ര​​​ഞ്ഞി​​​പ്പാ​​​ലം ശാ​​​ഖ​​​യി​​​ലെ മാ​​​നേ​​​ജ​​​ര്‍ എം.​​​പി. റി​​​ജി​​​ല്‍ അ​​​ച്ഛ​​​ന്‍റെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് 98 ല​​​ക്ഷ​​​ത്തി​​​ലേ​​​റെ രൂ​​​പ മാ​​​റ്റി​​​യ​​​താ​​​യാ​​​ണു കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ആ​​​ദ്യം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

അ​​​ക്കൗ​​​ണ്ടി​​​ല്‍നി​​​ന്ന് പ​​​ണം പി​​​ന്‍​വ​​​ലി​​​ക്കാ​​​ന്‍ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ബാ​​​ങ്കി​​​നെ സ​​​മീ​​​പി​​​ച്ച​​​പ്പോ​​​ള്‍, പ​​​ണ​​​മി​​​ല്ലെ​​​ന്നു ക​​​ണ്ടെ​​​ത്തി. അ​​​ന്വേ​​​ഷി​​​ച്ച​​​പ്പോ​​​ള്‍ പി​​​ഴ​​​വ് സം​​​ഭ​​​വി​​​ച്ചെ​​​ന്നാ​​​യി​​​രു​​​ന്നു ബാ​​​ങ്കി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം. പ​​​ണം അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് ഓ​​​ട്ടോ ക്രെ​​​ഡി​​​റ്റാ​​​വു​​​ക​​​യും ചെ​​​യ്തു.

പി​​​ന്നീ​​​ട് മ​​​റ്റൊ​​​രു അ​​​ക്കൗ​​​ണ്ടി​​​ല്‍നി​​​ന്ന് പ​​​ണം പി​​​ന്‍​വ​​​ലി​​​ച്ച ശേ​​​ഷം കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ വി​​​ശ​​​ദ​​​മാ​​​യ അ​​​ക്കൗ​​​ണ്ട് വി​​​വ​​​ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ച്ചു. അ​​​പ്പോ​​​ഴാ​​​ണ് വ​​​ലി​​​യ തി​​​രി​​​മ​​​റി ന​​​ട​​​ത്തി​​​യ​​​താ​​​യി വ്യ​​​ക്ത​​​മാ​​​യ​​​ത്. മൊ​​​ത്തം ര​​​ണ്ട് കോ​​​ടി അ​​​ന്‍​പ​​​ത്തി​​​മൂ​​​ന്ന് ല​​​ക്ഷം രൂ​​​പ​​​യു​​​ടെ തി​​​രി​​​മ​​​റി​​​യാ​​​ണ് ഇ​​​തു​​​വ​​​രെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ടൗ​​​ണ്‍ പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​കി.

മാ​​​നേ​​​ജ​​​രെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു

കോ​​​ഴി​​​ക്കോ​​​ട്: ത​​​ട്ടി​​​പ്പു​​​ന​​ട​​ത്തി​​യ മാ​​​നേ​​​ജ​​​ര്‍ എം.​​​പി. റി​​​ജി​​​ലി​​​നെ പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ​​​ല്‍ ബാ​​​ങ്ക് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു. ഇ​​​ന്ന​​​ലെ​​​യാ​​​ണ് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്.

സം​​​ഭ​​​വ​​​ത്തി​​​ൽ റി​​​ജി​​​ലി​​​നെ​​​തി​​​രേ ഐ​​​പി​​​സി 1860-ലെ 409, 420 ​​​വ​​​കു​​​പ്പ് പ്ര​​​കാ​​​രം ടൗ​​​ൺ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ഇ​​​പ്പോ​​​ഴ​​​ത്തെ ബാ​​​ങ്ക് മാ​​​നേ​​​ജ​​​ർ സി.​​​ആ​​​ർ. വി​​​ഷ്ണു​​​വാ​​​ണു പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. ആ​​​ഭ്യ​​​ന്ത​​​ര അ​​​ന്വേ​​​ഷ​​​ണ​​​വും ബാ​​​ങ്ക് തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.

ഒ​​​ക്ടോ​​​ബ​​​ർ പ​​​ത്ത് മു​​​ത​​​ൽ ന​​​വം​​​ബ​​​ർ 11 വ​​​രെ യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ലാ​​​ണ് ത​​​ട്ടി​​​പ്പ് ന​​​ട​​​ന്ന​​​ത്. കോ​​​ര്‍​പ​​​റേ​​​ഷ​​​നു പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ​​​ല്‍ ബാ​​​ങ്കി​​​ല്‍ 13 അ​​​ക്കൗ​​​ണ്ടു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് ലി​​​ങ്ക് റോ​​​ഡ് ശാ​​​ഖ​​​യി​​​ലെ അ​​​ക്കൗ​​​ണ്ടി​​​ല്‍നി​​​ന്നാ​​ണു പ​​​ണം തി​​​രി​​​മ​​​റി ന​​​ട​​​ത്തി​​​യ​​​ത്. റി​​​ജി​​​ല്‍ ഈ ​​​ശാ​​​ഖ​​​യി​​​ല്‍ നേ​​​ര​​​ത്തെ മാ​​​നേ​​​ജ​​​രാ​​​യി​​​രു​​​ന്നു.