തിരുവനന്തപുരം: കോട്ടയം നഗരത്തിൽ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനേയും പെണ്‍കുട്ടിയെയും ആക്രമിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ പോലീസിനു നിർദേശം നൽകിയതായി മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
തട്ടുകടയിലെത്തിയ പെണ്‍കുട്ടിയെയും യുവാവിനെയും ചിലർ കമന്റടിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണു മർദനമുണ്ടായത്. ഹീനമായ സംഭവമാണുണ്ടായതെന്നും പത്രസമ്മേളനത്തിൽ ചോദ്യങ്ങൾക്കു മറുപടിയായി മന്ത്രി പറഞ്ഞു.
കോട്ടയത്തു യുവാവിനെയും പെണ്‍കുട്ടിയെയും ആക്രമിച്ച സംഭവത്തിൽ കർശന നടപടിയെന്നു മന്ത്രി വാസവൻ
12:46 AM Nov 30, 2022 | Deepika.com