എംപി രമ്യ ഹരിദാസിനു ഫോണിലൂടെ ഭീഷണി; എരുമേലി സ്വദേശിയെ അറസ്റ്റ് ചെയ്തു
12:46 AM Nov 30, 2022 | Deepika.com
വടക്കഞ്ചേരി:ആലത്തൂർ എംപി രമ്യ ഹരിദാസിനെ മൊബൈൽ ഫോണിലൂടെ നിരന്തരമായി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന കോട്ടയം എരുമേലി കണ്ണിമല സ്വദേശി വെണ്മാന്തറ ഷിബുക്കുട്ടനെ (48) വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.നിരവധി തവണ താക്കീത് ചെയ്തിട്ടും ശല്യം തുടർന്നതോടെ എംപി പോലീസിൽ പരാതി നൽകുകയായിരുന്നു.