തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന പാതകളിലൂടെ ഓടുന്ന ട്രയിനുകളുടെ വേഗം കൂട്ടുന്നതു സംബന്ധിച്ച് സാധ്യതാ പഠനം നടത്താൻ റെയിൽവേ.
തിരുവനന്തപുരം-മംഗലാപുരം പാതയിൽ ആലപ്പുഴ വഴിയും കോട്ടയം വഴിയും ഓടുന്ന ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്റർ ആക്കി ഉയർത്തുന്നതു സംബന്ധിച്ചാണു പഠനം നടത്തുന്നത്.
ഇതിന്റെ ഭാഗമായി തിരുവനന്തപുരം-കായംകുളം റൂട്ടിൽ പരമാവധി വേഗം മണിക്കൂറിൽ 100 കിലോമീറ്റർ എന്നത് 110 കിലോമീറ്റർ ആയും കായംകുളം-തുറവൂർ പാതയിൽ വേഗം മണിക്കൂറിൽ 110 കിലോമീറ്ററായും തുറവൂർ-എറണാകുളം പാതയിൽ വേഗം മണിക്കൂറിൽ 110 കിലോമീറ്ററായും എറണാകുളം-ഷൊർണൂർ പാതയിൽ വേഗം മണിക്കൂറിൽ 90 കിലോമീറ്ററായും ആദ്യഘട്ടത്തിൽ ഉയർത്തും.
അടുത്ത ഘട്ടത്തിൽ വേഗം മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്ററായും ഉയർത്തും. ഇതിനാവശ്യമായ നിർമാണപ്രവർത്തനങ്ങൾ നടന്നു വരികയാണെന്നു റെയിൽവേ അറിയിച്ചു.
ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 160 കിലോമീറ്റർ ആക്കി ഉയർത്തുന്നു; കേരളത്തിൽ സാധ്യതാ പഠനം
12:46 AM Nov 30, 2022 | Deepika.com