കൊച്ചി: ഏകീകൃത കുര്‍ബാന ക്രമം നടപ്പാക്കുന്നതു സംബന്ധിച്ച് ഞായറാഴ്ച എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാൽപ്പതോളം വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിയിലെടുത്തു.
വിവിധ ജില്ലകളില്‍നിന്നു പ്രതിഷേധക്കാരെ എത്തിച്ചവയുള്പ്പെടെയുള്ള വാഹനങ്ങളാണ് ബസിലിക്ക അങ്കണത്തില്‍ പോലീസ് കസ്റ്റഡിയിലുള്ളത്.
ഞായറാഴ്ച രാവിലെ ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പിക്കാന്‍ എത്തിയ അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ പള്ളിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ ഒരു വിഭാഗം സമരക്കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കവും സംഘര്‍ഷമുണ്ടായി. ഇതിന്റെ പശ്ചാത്തലത്തില്‍ പള്ളിയില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബസിലിക്ക സംഘര്‍ഷം: നാൽപ്പതോളം വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയില്‍
01:50 AM Nov 29, 2022 | Deepika.com