സി​ൽ​വ​ർ ലൈ​ൻ: സ​ര്‍​ക്കാ​ര്‍ പി​ന്മാ​റി​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ന്‍

01:50 AM Nov 29, 2022 | Deepika.com
തൃ​​​ശൂ​​​ർ: സി​​​ൽ​​​വ​​​ർ ലൈ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ൽ​​​നി​​​ന്ന് പി​​​റ​​​കോ​​​ട്ടു പോ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​രോ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യോ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ.

പ​​​ദ്ധ​​​തി​​​യി​​​ൽ​​​നി​​​ന്നു സ​​​ർ​​​ക്കാ​​​ർ പി​​​ന്മാ​​​റി​​​യി​​​ട്ടി​​​ല്ല. ഭൂ​​​മി​​​യേ​​​റ്റെ​​​ടു​​​ക്ക​​​ലി​​​ന് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പൂ​​​ര്‍​ണ അ​​​നു​​​മ​​​തി ല​​​ഭി​​​ക്ക​​​ണം. റെ​​​യി​​​ൽ​​​വേ ഇ​​​നി​​​യും അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. അ​​​തി​​​നു​​​ശേ​​​ഷ​​​മേ കെ-​​റെ​​​യി​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​കൂ.

ഇ​​​പ്പോ​​​ൾ ചു​​​മ​​​ത​​​ല​​​യി​​​ലു​​​ള്ള​​​വ​​​രെ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നി​​​ർ​​​വ​​​ഹി​​​ക്കേ​​​ണ്ട തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ റിം​​​ഗ് റോ​​​ഡ് ഭൂ​​​മി​​​യേ​​​റ്റെ​​​ടു​​​ക്ക​​​ൽ അ​​​ട​​​ക്ക​​​മു​​​ള്ള ചു​​​മ​​​ത​​​ല​​​ക​​​ളി​​​ലേ​​​ക്കു നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നാ​​​ണു തി​​​രി​​​കെ വി​​​ളി​​​പ്പി​​​ച്ച​​​ത്. റെ​​​യി​​​ൽ​​​വേ​​​യു​​​ടെ അ​​​നു​​​മ​​​തി ല​​​ഭി​​​ക്കു​​​മ്പോ​​​ൾ വീ​​​ണ്ടും ക്ര​​​മീ​​​ക​​​ര​​​ണം ന​​​ട​​​ത്തും- മന്ത്രി പറഞ്ഞു.