കണ്ണൂർ: സില്‍വര്‍ലൈന്‍ പദ്ധതിയില്‍നിന്നു മലക്കം മറിഞ്ഞ സർക്കാർ ഭൂമിയേറ്റെടുക്കലിനായി പ്രഖ്യാപിച്ച വിജ്ഞാപനം പിന്‍വലിക്കാന്‍ തയാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി.
വിജ്ഞാപനം നിലനില്‍ക്കുന്നതിനാൽ ഭൂമി ക്രയവിക്രയം ചെയ്യാനോ ബാങ്ക് വായ്പ ലഭ്യമാക്കാനോ സാധിക്കുന്നില്ല.പ്രതിഷേധക്കാര്‍ക്കെതിരേ രജിസ്റ്റർ ചെയ്ത കേസുകള്‍ പിന്‍വലിക്കണം. 56.69 കോടി രൂപയാണ് സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ചെലവാക്കിയത്. ഇത് ഖജനാവിലേക്ക് തിരിച്ചടച്ച് മുഖ്യമന്ത്രി പൊതുസമൂഹത്തോട് മാപ്പുപറയണം: സുധാകരൻ പറഞ്ഞു.
കെ-റെയില്‍ വിജ്ഞാപനവും പിന്‍വലിക്കണം: കെ. സുധാകരന്
12:56 AM Nov 29, 2022 | Deepika.com