കൊച്ചി: പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സമരങ്ങളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹവും അപലനീയവുമാണെന്ന് സംസ്ഥാന സിഎല്‍സി.
അതിജീവനപോരാട്ടമാണ് തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്നത്. മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചുകൊണ്ടു മുന്നോട്ടുപോകുന്ന സ്ഥിതി ധാര്‍ഷ്ട്യം നിറഞ്ഞതാണ്.
തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് ആഘാതപഠനം നടത്തണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് 130 ദിവസത്തിലേറെയായി സമാധാനപരമായി നടക്കുന്ന സത്യാഗ്രഹ സമരത്തെ പോലീസിനെയും ഗുണ്ടകളെയുമുപയോഗിച്ച് അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണം.
മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സിഎല്‍സി ആവശ്യപ്പെട്ടു. സംസ്ഥാന ഡയറക്ടര്‍ ഫാ. ഫ്രജോ വാഴപ്പിള്ളി പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് ഷോബി കെ. പോള്‍ അധ്യക്ഷത വഹിച്ചു.
ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കം പ്രതിഷേധാര്‍ഹം: സിഎല്‍സി
12:06 AM Nov 29, 2022 | Deepika.com