കൊച്ചി: മഹാത്മാഗാന്ധി സര്‍വകലാശാലാ സ്കൂള്‍ ഓഫ് ലെറ്റേഴ്സ്, കുര്യാക്കോസ് ഏലിയാസ് ചാവറ ചെയര്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ കൊച്ചി എന്നിവയുടെ സഹകരണത്തോടെ മലയാള നാടകത്തിന്റെ ഉല്‍പ്പത്തി വികാസങ്ങള്‍ എന്ന വിഷയത്തില്‍ നാളെ സെമിനാര്‍ സംഘടിപ്പിക്കും.
രാവിലെ 11.15ന് കോട്ടയം എം.ജി. സര്‍വകലാശാലയില്‍ നടക്കുന്ന സെമിനാര്‍ വൈസ് ചാന്‍സലര്‍ സാബു തോമസ് ഉദ്ഘാടനം ചെയ്യും. പ്രഫ. എം.കെ. സാനു അധ്യക്ഷത വഹിക്കും.നാടകകൃത്തും സംവിധായകനുമായ ടി.എം. എബ്രഹാം മുഖ്യപ്രഭാഷണം നടത്തും.
എംജി സർവകലാശാലയിൽ സെമിനാര്‍ നാളെ
12:06 AM Nov 29, 2022 | Deepika.com