കൊച്ചി: ശബരിമലയില്‍ അരവണവിതരണത്തിനു പ്രതിദിനം ഒന്നരലക്ഷം കാനുകള്‍ മാത്രമേ നല്‍കാനാവൂ എന്നു കരാര്‍ കമ്പനി ഹൈക്കോടതിയില്‍ അറിയിച്ചു.
എന്നാല്‍ ഇതില്‍ കൂടുതല്‍ കാനുകള്‍ വേണമെന്നു ദേവസ്വം ബോര്‍ഡും വ്യക്തമാക്കി. തുടര്‍ന്ന് നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കി കരാര്‍ കമ്പനി സത്യവാങ്മൂലം നല്കാന് നിര്‍ദേശിച്ച് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഈ വിഷയം ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി.
അരവണ വിതരണത്തിന് പ്രതിദിനം ഒന്നരലക്ഷം കാനുകളേ നല്‍കാനാവൂ എന്ന് കരാര്‍ കമ്പനി
12:06 AM Nov 29, 2022 | Deepika.com