നെടുമ്പാശേരി: വ്യാജ വീസയിൽ സ്പെയിനിലേക്കു പോയആലപ്പുഴ സ്വദേശി ഷിബിൻ ബാബു പിടിയിൽ. ദോഹ വഴിയാണ് ഇയാൾ സ്പെയിനിലെത്തിയത്. അവിടത്തെ എമിഗ്രേഷൻ അധികൃതരാണ് വ്യാജ വീസയാണെന്നു തിരിച്ചറിഞ്ഞ് നാട്ടിലേക്ക് മടക്കി അയച്ചത്. തുടർന്ന് നെടുമ്പാശേരി എമിഗ്രേഷൻ വിഭാഗം ഇയാളെ പോലീസിനു കൈമാറി.
തൊഴിൽ വാഗ്ദാനം ചെയ്ത് ഒരു ഏജന്റ് നല്കിയതാണ് വ്യാജവീസയെന്നാണ് അറിയുന്നത്. പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. പ്രതിയെ ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി.
വ്യാജവീസയിൽ സ്പെയിനിലേക്കു പോയയാൾ പിടിയിൽ
12:06 AM Nov 29, 2022 | Deepika.com