കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം ബ്രാന്‍ഡായ ജവാന് മദ്യത്തിനു പുറമേ മലബാര്‍ ബ്രാണ്ടി കൂടി വിപണിയില്‍ എത്തിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിഷേധം ശക്തം.
സർക്കാരിന്റെ മദ്യനയത്തിലുള്ള ഇരട്ടത്താപ്പിൽ പ്രതിഷേധിച്ച് കേരള മദ്യനിരോധന സമിതിപ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകും. കേരളത്തിലുടനീളം ബിവറേജസ് ഔട്ട്ലറ്റിന് മുമ്പിൽ സമരം ചെയ്യുന്നതുൾപ്പെടെ ആലോചനയിലാണെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ടി.എം. രവീന്ദ്രൻ പറഞ്ഞു.
രാസലഹരി വളരെ അപകടകരമാണെന്ന സത്യം നിലനിൽക്കുമ്പോഴും അതിന്റെ മറവിൽ മദ്യത്തിന്റെ ഒഴുക്ക് സർക്കാർ നേരിട്ടു നടപ്പാക്കുന്നതിനെതിരേയാണ് പ്രതിഷേധം.
മലബാര്‍ ബ്രാണ്ടി: പ്രതിഷേധവുമായി മദ്യ നിരോധന സമിതി
12:06 AM Nov 29, 2022 | Deepika.com