സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ ഇനിയും സമരം: വി.ഡി. സതീശൻ
12:06 AM Nov 29, 2022 | Deepika.com
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ ഇനിയും സമരം നേരിടേണ്ടി വരുമെന്നു വി.ഡി. സതീശൻ. പദ്ധതി നിർത്തലാക്കാനാണു തീരുമാനമെങ്കിൽ സ്വാഗതം ചെയ്യും. ഒരുകാരണവശാലും ഈ പദ്ധതിയുടെ ഒരു നടപടിക്രമങ്ങളും അനുവദിക്കില്ലെന്നതാണ് പ്രതിപക്ഷ നിലപാടെന്നും സതീശൻ പറഞ്ഞു.