കൊച്ചി: വിഴിഞ്ഞത്ത് പ്രശ്നപരിഹാരത്തിനു പ്രകോപനത്തിന്റെ വഴികളും ഇടപെടലുകളും ഗുണകരമാകില്ലെന്നു സർക്കാർ തിരിച്ചറിയണമെന്ന് കെആർഎൽസിസി.
തിരുവനന്തപുരം അതിരൂപതാധ്യക്ഷനെതിരെയും കേസെടുത്ത് തീരദേശ ജനസമൂഹത്തെ പ്രകോപിപ്പിക്കാതെ സമാധാനപരമായ നടപടികളിലൂടെ സമാധാനവും പ്രശ്ന പരിഹാരത്തിനുമാണ് സർക്കാർ ശ്രമിക്കേണ്ടതെന്ന് കെആർഎൽസിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിൽ ഓർമിപ്പിച്ചു.
130 ദിവസത്തിലധികമായി സമരം ചെയ്യുന്നവരുടെ മാനസിക വൈകാരിക അവസ്ഥയും സർക്കാർ തിരിച്ചറിയണമെന്നും കെആർഎൽസിസി ചൂണ്ടിക്കാട്ടി.
പ്രശ്നപരിഹാരത്തിന് പ്രകോപനത്തിന്റെ വഴികൾ ഗുണകരമാവില്ലെന്നു കെആർഎൽസിസി
12:06 AM Nov 29, 2022 | Deepika.com