തിരുവനന്തപുരം: ഗവർണർക്കെതിരേ എൽഡിഎഫ് സംഘടിപ്പിച്ച രാജ്ഭവൻ വളയൽ സമരത്തിൽ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ ഏഴ് ഉദ്യോഗസ്ഥർക്കുള്ള കാരണംകാണിക്കൽ നോട്ടീസ് പൊതുഭരണ- ധന വകുപ്പു സെക്രട്ടറിമാരുടെ പരിഗണനയിൽ.
പൊതു ഭരണ- ധന വകുപ്പു സെക്രട്ടറിമാർ നൽകുന്ന കാരണം കാണിക്കൽ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട ഏഴ് ഉദ്യോഗസ്ഥരും മറുപടി നൽകേണ്ടത്.
സമരത്തിൽ പങ്കെടുത്തെന്നു തെളിവുകൾ സഹിതം ബിജെപി പരാതി നൽകിയ ഏഴ് ഉദ്യോഗസ്ഥരിൽ അഞ്ചു പേർ പൊതുഭരണ വകുപ്പിലും രണ്ടു പേർ ധന വകുപ്പിലുമുള്ള സാഹചര്യത്തിലാണ് ഇവർക്കു നിയമനാധികാരികളായ വകുപ്പു സെക്രട്ടറിമാർ നോട്ടീസ് നൽകുന്നത്.
സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനയുടെ നേതാക്കളായ രണ്ട് അഡീഷണൽ സെക്രട്ടറിമാർ അടക്കം പൊതുഭരണ-ധന വകുപ്പുകളിലെ ഏഴ് ഉദ്യോഗസ്ഥർക്കെതിരേയാണു ബിജെപി രാജ്ഭവൻ പരാതി നൽകിയത്.
രാജ്ഭവൻ വളയൽ: കാരണം കാണിക്കൽ നോട്ടീസ് ഉദ്യോഗസ്ഥരുടെ പരിഗണനയിൽ
12:21 AM Nov 27, 2022 | Deepika.com