തിരുവനന്തപുരം: ഭരണഘടന അംഗീകരിക്കാത്തവരാണ് ഇന്ന് രാജ്യം ഭരിക്കുന്നെതന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി. ഭരണഘടന പൊളിച്ചെഴുതാനും മൗലികാവകാശങ്ങൾ മാറ്റാനും അവർ ശ്രമിക്കുന്നു.
ഭരണഘടനാ ദിനമാചരിക്കുന്ന ഇന്ന് നമ്മുക്ക് ചെയ്യാനുള്ളത് ഭരണഘടനയുടെ ആത്മാവ് നഷ്ടപ്പെടുത്തുവാൻ ആരെയും അനുവദിക്കില്ലെന്നതാണെന്നും ഭരണഘടനാ ദിനമാചരിക്കാൻ ഏറ്റവും കടമയും യോഗ്യതയും അവകാശമുള്ളത് കോണ്‍ഗ്രസിനാണെന്നും എ.കെ.ആന്റണി പറഞ്ഞു.
ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഇന്ദിരാഭവനിൽ നടന്ന ’ഇന്ത്യൻ ഭരണഘടന പ്രസക്തിയും വെല്ലുവിളിയും’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന സംരക്ഷിക്കുവാൻ ഒന്നിക്കണമെന്ന് എ.കെ. ആന്റണി
12:21 AM Nov 27, 2022 | Deepika.com