കുറവിലങ്ങാട്: വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂര്‍ തലശേരി തിരുവങ്ങാടി ഭാഗത്ത് പൗര്‍ണമി വീട്ടില്‍ അംനാസ് അബ്ദുള്ള(35)യാണ് കുറവിലങ്ങാട് പോലീസിന്റെ പിടിയിലായത്. അംനാസും സുഹൃത്തുക്കളും ചേര്‍ന്ന് ഇസ്രായേലില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് വിവിധ ജില്ലകളില്‍ നിന്നുള്ള പതിനെട്ടോളം ആളുകളില്‍ നിന്നും 64 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്.
2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിയരുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ ദിവസം വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിയിലാകുകയായിരുന്നു. ഇയാള്‍ അന്യസംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നുവെന്ന് പോലീസ് പറയുന്നു.
വിദേശ ജോലി വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിച്ച യുവാവ് അറസ്റ്റില്‍
12:21 AM Nov 27, 2022 | Deepika.com