മാന്നാനം: ഐ സി എസ് ഇ, ഐ എസ് സി സ്കൂളുകളുടെ അസോസിയേഷനായ എ എസ് ഐ എസ് സി കേരള റീജിയൺ സംഘടിപ്പിച്ച കലോത്സവം - രംഗോത്സവ് 2022 സമാപിച്ചു. മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന കലോത്സവത്തിൽ സോൺ ഡി 202 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി.
171 പോയിന്റ് നേടിയ സോൺ എയ്ക്കാണ് രണ്ടാം സ്ഥാനം. മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളും അങ്കമാലി സെന്റ് പാട്രിക്സ് അക്കാദമിയും 51 പോയിൻ്റു വീതം നേടി സ്കൂൾതല ഓവറോൾ ചാമ്പ്യൻഷിപ് പങ്കിട്ടു. 47 പോയിൻ്റുവീതം നേടിയ ഹരിശ്രീ വിദ്യാനിധി സ്കൂളും കൊല്ലം ട്രിനിറ്റി ലൈസ്യം സ്കൂളും രണ്ടാം സ്ഥാനം പങ്കിട്ടു.
എ എസ് ഐ എസ് സികേരള റീജിയൺ സെക്രട്ടറിയും മാന്നാനം കെഇ സ്കൂൾ പ്രിൻസിപ്പലുമായ ഫാ. ജയിംസ് മുല്ലശേരി സിഎംഐ സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
രംഗോത്സവ് 2022 സമാപിച്ചു
12:21 AM Nov 27, 2022 | Deepika.com