കൊച്ചി: ദളിത് ക്രൈസ്തവ അവകാശങ്ങള്‍ നിഷേധിക്കുന്നത് ഭരണഘടനാലംഘനമാണെന്ന് കെസിബിസി എസ്സി, എസ്ടി കമ്മീഷന് വൈസ് ചെയര്മാന് ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍.
കെസിബിസി എസ്സി,എസ്ടി കമ്മീഷന്റെയും ഡിസിഎംഎസ് സംസ്ഥാന കമ്മിറ്റിയുടെയും നേതൃത്വത്തില്‍ എറണാകുളം പിഒസിയില്‍ നടത്തിയ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ചു.
സിബിസിഐ ലെയ്റ്റി കമ്മീഷന് സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍, എംസിഎ ഗ്ലോബല്‍ സെക്രട്ടറി വി.സി. ജോര്‍ജുകുട്ടി, കെഎല്‍സിഎ ജനറല്‍ സെക്രട്ടറി അഡ്വ.ഷെറി ജെ. തോമസ് എകെസിസി സംസ്ഥാന സെക്രട്ടറി ബെന്നി ആന്റണി, കെസിസി എക്സിക്യൂട്ടിവ് അംഗം അഡ്വ.അഞ്ജലി സൈറസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ദളിത് ക്രൈസ്തവ അവകാശങ്ങള്‍ നിഷേധിക്കുന്നത് ഭരണഘടനാലംഘനം: ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍
12:21 AM Nov 27, 2022 | Deepika.com