റേഷൻകട സമരം പിൻവലിച്ചു
01:55 AM Nov 26, 2022 | Deepika.com
തിരുവനന്തപുരം: ഇന്നു മുതൽ നടത്താനിരുന്ന സമരത്തിൽനിന്ന് റേഷൻ വ്യാപാരികൾ പിൻമാറി. ഭക്ഷ്യമന്ത്രി ജി. ആർ. അനിലുമായി നടത്തിയ ചർച്ചയിൽ വെട്ടിക്കുറച്ച കമ്മീഷൻ പുനഃസ്ഥാപിക്കാമെന്ന് ഉറപ്പു ലഭിച്ചിരുന്നു. പ്രതിമാസ കമ്മീഷൻ അതതു മാസം നൽകാമെന്നായിരുന്നു ഉറപ്പ് . ഇതിന്റെ അടിസ്ഥാനത്തിലാണ് പിൻമാറ്റം.