കൊച്ചി: ബ്രാന്‍ഡ് സ്റ്റോറീസിന്റെ ഒന്നാം വാര്‍ഷികാഘോഷവും ഇന്‍സ്പൈറിംഗ് ബ്രാന്‍ഡ് അവാര്‍ഡ്സും നാളെ വൈകുന്നേരം അഞ്ചിനു കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടക്കും. എംപിമാരായ ഡോ. ശശി തരൂര്‍, ഹൈബി ഈഡന് എന്നിവര്‍ മുഖ്യാതിഥികളാകും.
പ്രമുഖ സംരംഭകരായ ഡോ. വിജു ജേക്കബ് (സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്), ഷീലാ കൊച്ചൗസേപ്പ് (വി സ്റ്റാര്‍), ഡോ. ഇളവരശി ജയകാന്ത് (അശ്വതി ഹോട്ട് ചിപ്സ്), ആർ. കൃഷ്ണന്(യുണിമോണി), ആര്‍ക്കിടെക്റ്റ് ബി. ആര്. അജിത്ത് (ആസാദി), ഷാജു തോമസ് (പോപ്പീസ് ബേബി കെയര്‍), ജീമോന്‍ കോര (മാനെ കാന്‍കോര്‍), നീതു ബോബന് (നീതുസ് അക്കാദമി) തുടങ്ങിയവര്‍ പങ്കെടുക്കും.
ജാക്സണ് ജോയ് (റിംഗ്സ് പ്രമോസ്), സീമാ അനില്‍ , അനില്‍ ജോസ് , ജിഷില്‍ ബോസ് , കെ.എസ്. സക്കറിയ , പി. മഹേഷ്, സജിത്ത് നായര്‍ എന്നിവരാണ് പുരസ്കാരങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍.
പാനല്‍ ചര്‍ച്ച, സെമിനാര്‍, ബ്രാന്‍ഡ് ലോഞ്ചുകള്‍, കലാപരിപാടികള്‍, എക്സിബിഷൻ എന്നിവയുണ്ടാകും.
ബ്രാന്‍ഡ് സ്റ്റോറീസ് വാര്‍ഷികവും പുരസ്കാരദാനവും കൊച്ചിയില്‍
01:54 AM Nov 26, 2022 | Deepika.com