സിബിഎസ്ഇ കലോത്സവം:മുന്നേറ്റം തുടർന്ന് തൃശൂർ സഹോദയ

01:54 AM Nov 26, 2022 | Deepika.com
വാ​​ഴ​​ക്കു​​ളം: സം​​സ്ഥാ​​ന സി​​ബി​​എ​​സ്ഇ ക​​ലോ​​ത്സ​​വ​​ത്തി​​ൽ തൃ​​ശൂ​​ർ സ​​ഹോ​​ദ​​യ ര​​ണ്ടാം​​ദി​​വ​​സ​​വും മു​​ന്നേ​​റ്റം തു​​ട​​രു​​ന്നു. 772 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാ​​മ​​തു​​ള്ള തൃ​​ശൂ​​രി​​നു പി​​ന്നി​​ലാ​​യി ര​​ണ്ടാം​​സ്ഥാ​​ന​​ത്ത് 702 പോ​​യി​​ന്‍റു​​മാ​​യി മ​​ല​​ബാ​​ർ സ​​ഹോ​​ദ​​യ​​യാ​​ണ്.

675 പോ​​യി​​ന്‍റു​​ക​​ളോ​​ടെ കൊ​​ച്ചി മെ​​ട്രോ സ​​ഹോ​​ദ​​യ​​യാ​​ണ് മൂ​​ന്നാം സ്ഥാ​​ന​​ത്ത്. കോ​​ട്ട​​യം (613), പാ​​ല​​ക്കാ​​ട് (610) സ​​ഹോ​​ദ​​യ​​ക​​ളാ​​ണ് യ​​ഥാ​​ക്രം നാ​​ലും അ​​ഞ്ചും സ്ഥാ​​ന​​ങ്ങ​​ളി​​ൽ. ക​​ണ്ണൂ​​ർ-522, സെ​​ൻ​​ട്ര​​ൽ കേ​​ര​​ള-519, കൊ​​ല്ലം ഡി​​സ്ട്രി​​ക്റ്റ് -518, സെ​​ൻ​​ട്ര​​ൽ ട്രാ​​വ​​ൻ​​കൂ​​ർ-443, മ​​ല​​പ്പു​​റം-438, സൗ​​ത്ത് സോ​​ണ്‍-403, വ​​യ​​നാ​​ട്-409, ആ​​ല​​പ്പു​​ഴ-381, വേ​​ണാ​​ട്-382, പ​​ത്ത​​നം​​തി​​ട്ട-372, ട്രി​​വാ​​ൻ​​ഡ്രം-339, കാ​​സ​​റ​​ഗോ​​ഡ്-316, ഇ​​ടു​​ക്കി-323, ദേ​​ശിം​​ഗ​​നാ​​ട്-307, മ​​ല​​പ്പു​​റം സെ​​ൻ​​ട്ര​​ൽ-314, ക്യാ​​പി​​റ്റ​​ൽ-293, വ​​ട​​ക​​ര-255, കെ​​പി​​എ​​സ്എ-245, കൊ​​ല്ലം-226, ഭാ​​ര​​ത്-208, ച​​ന്ദ്ര​​ഗി​​രി-78 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് മ​​റ്റു സ​​ഹോ​​ദ​​യ​​ക​​ളു​​ടെ പോ​​യി​​ന്‍റ് നി​​ല. ഓ​​വ​​റോ​​ൾ സ്കൂ​​ൾ പ​​ട്ടി​​ക​​യി​​ൽ 210 പോ​​യി​​ന്‍റു​​ള്ള കൊ​​ല്ലം ലേ​​ക്ക്ഫോ​​ർ​​ഡ് സ്കൂ​​ളാ​​ണ് മു​​ന്നി​​ൽ.

വ​​ട്ടി​​യൂ​​ർ​​ക്കാ​​വ് സ​​ര​​സ്വ​​തി വി​​ദ്യാ​​ല​​യ 190 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ണ്ട്. മൂ​​ന്നാ​​മ​​തു​​ള്ള കോ​​ഴി​​ക്കോ​​ട് ദേ​​വ​​ഗി​​രി സി​​എം​​ഐ പ​​ബ്ലി​​ക് സ്കൂ​​ളി​​ന് 175 പോ​​യി​​ന്‍റാ​​ണ്. കോ​​ഴി​​ക്കോ​​ട് സി​​ൽ​​വ​​ർ ഹി​​ൽ​​സ് (159), തൃ​​ശൂ​​ർ പാ​​ട്ടു​​ര​​യ്ക്ക​​ൽ ദേ​​വ​​മാ​​താ പ​​ബ്ലി​​ക് സ്കൂ​​ൾ (154), കാ​​യം​​കു​​ളം ഗാ​​യ​​ത്രി സെ​​ൻ​​ട്ര​​ൽ സ്കൂ​​ൾ (152), വൈ​​റ്റി​​ല ടോ​​ക് എ​​ച്ച് സ്കൂ​​ൾ (149), കാ​​ഞ്ഞ​​ങ്ങാ​​ട് ക്രൈ​​സ്റ്റ് സി​​എം​​ഐ പ​​ബ്ലി​​ക് സ്കൂ​​ൾ (144), കൊ​​ല്ലം വ​​ട​​ക്കേ​​വി​​ള ശ്രീ​​നാ​​രാ​​യ​​ണ സ്കൂ​​ൾ (122), മാ​​ന​​ന്ത​​വാ​​ടി ഹി​​ൽ​​ബ്ലൂം സ്കൂ​​ൾ (118) എ​​ന്നീ ടീ​​മു​​ക​​ളും ആ​​ദ്യ​​പ​​ത്തി​​ൽ ഇ​​ടം നേ​​ടി.

നാ​​ടോ​​ടി​​നൃ​​ത്ത​​ത്തി​​ൽ ര​​ണ്ടാം​​വ​​ർ​​ഷ​​വും ല​​ക്ഷ്മി നി​​വേ​​ദി​​ത


വാ​​ഴ​​ക്കു​​ളം: ല​​ക്ഷ്മി നി​​വേ​​ദി​​ത ര​​ണ്ടാം​​വ​​ർ​​ഷ​​വും നാ​​ടോ​​ടി നൃ​​ത്തം കാ​​റ്റ​​ഗ​​റി നാ​​ലി​​ൽ ജേ​​താ​​വാ​​യി. അ​​മ്മ​​യു​​ടേ​​യും കു​​ഞ്ഞി​​ന്‍റേ​​യും ആ​​ത്മ​​ബ​​ന്ധം അ​​ര​​ങ്ങി​​ലെ​​ത്തി​​ച്ച് വേ​​ദി നി​​റ​​ഞ്ഞാ​​ടി​​യ കോ​​ഴി​​ക്കോ​​ട് ദേ​​വ​​ഗി​​രി സി​​എം​​ഐ പ​​ബ്ലി​​ക് സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​നി​​യാ​​യ ല​​ക്ഷ്മി​​ക്ക് 2019ൽ ​​ന​​ട​​ന്ന സം​​സ്ഥാ​​ന ക​​ലോ​​ത്സ​​വ​​ത്തി​​ൽ നാ​​ടോ​​ടി നൃ​​ത്ത​​ത്തി​​ൽ ഒ​​ന്നാം സ്ഥാ​​നം ല​​ഭി​​ച്ചി​​രു​​ന്നു.

11 വ​​ർ​​ഷ​​മാ​​യി അ​​ര​​ങ്ങി​​ൽ തി​​ള​​ങ്ങു​​ന്ന ഈ ​​പ്ര​​തി​​ഭ ഇ​​തി​​ന​​കം ജി​​ല്ലാ​​ത​​ല മ​​ത്സ​​ര​​ങ്ങ​​ളി​​ലും നി​​ര​​വ​​ധി സ​​മ്മാ​​ന​​ങ്ങ​​ൾ നേ​​ടി​​യി​​ട്ടു​​ണ്ട്. ‘പാ​​ല​​ത്തി​​ൽ​​നി​​ന്ന് കേ​​ൾ​​ക്കാം ഒ​​രു അ​​മ്മ​​ത​​ൻ തേ​​ങ്ങ​​ൽ’ എ​​ന്ന് തു​​ട​​ങ്ങു​​ന്ന ഗാ​​ന​​ത്തി​​ന് ഒ​​പ്പ​​മാ​​ണ് ല​​ക്ഷ്മി ചു​​വ​​ടു​​വ​​ച്ച​​ത്. കോ​​ഴി​​ക്കോ​​ട് ഈ​​സ്റ്റ് ഹി​​ൽ നൈ​​വേ​​ദ്യ​​ത്തി​​ൽ സി. ​​ഗോ​​പ​​ൻ - നി​​ലീ​​ന ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ളാ​​ണ്.