വാഴക്കുളം: ആദ്യദിന മത്സരങ്ങൾ പൂർത്തിയായപ്പോൾ തൃശൂർ, കൊച്ചി മെട്രോ സഹോദയകൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. തൃശൂർ 196 പോയിന്റ് നേടി ഒന്നാം സ്ഥാനത്തു കുതിക്കുന്പോൾ തൊട്ടുപിന്നിൽ 190 പോയിന്റുമായി കൊച്ചി മെട്രോയുമുണ്ട്. 182 പോയിന്റ് നേടിയ മലബാർ സഹോദയയാണു മൂന്നാമത്.
സ്കൂൾ വിഭാഗത്തിൽ 57 പോയിന്റുമായി പത്തിനംതിട്ട സഹോദയയിലെ കായംകുളം ഗായത്രി സെൻട്രൽ സ്കൂളാണ് ഒന്നാമത്. 50 പോയിന്റുമായി കൊച്ചി മെട്രോ സഹോദയയിലെ വൈറ്റില ടോക്ക് എച്ച് സ്കൂൾ രണ്ടാംസ്ഥാനത്തും 48 പോയിന്റ് നേടി മലബാർ സഹോദയയിലെ കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂളും പാട്ടുരായ്ക്കൽ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളും മൂന്നാമതുമുണ്ട്. 43 പോയിന്റ് നേടി കൊല്ലം സഹോദയയിലെ ലേക് ഫോർഡ് സ്കൂളും ശ്രീനാരായണ പബ്ലിക് സ്കൂളുമാണ് നാലാം സ്ഥാനത്ത്.
മറ്റ് സഹോദയകളുടെ പോയിന്റ് നില: പാലക്കാട് -170, കോട്ടയം-146, മലപ്പുറം -145, സെൻട്രൽ കേരള- 143, കൊല്ലം ജില്ല - 137, സെൻട്രൽ ട്രാവൻകൂർ -130, കണ്ണൂർ- 120, വയനാട് -112, ആലപ്പുഴ -110, പത്തിനംതിട്ട- 107, വേണാട് -106, തിരുവനന്തപുരം -104, മലപ്പുറം സെൻട്രൽ -104, സൗത്ത് സോണ്‍ -103, കാസർഗോഡ് -98, ഇടുക്കി -82, ദേശിംഗനാട് -81, വടകര -72, കെ.പി.എസ്.എ -69, ഭാരത്- 61, ക്യാപിറ്റൽ- 60, കൊല്ലം സെൻട്രൽ -52, ചന്ദ്രഗിരി -22.
തൃശൂർ, കൊച്ചി മെട്രോ സഹോദയകൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ
12:08 AM Nov 25, 2022 | Deepika.com