മൂവാറ്റുപുഴ: സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ വിജയികൾക്ക് വിതരണത്തിനായി ട്രോഫികളും ഒരുങ്ങി.
പതിനാല് ജില്ലകളിലെ 26 സഹോദയകളിൽനിന്നായി ഏഴായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ ഓവറോൾ കിരീടത്തിനു പുറമെ സ്കൂളിനും സഹോദയയ്ക്കും കാറ്റഗറിക്കും ട്രോഫികൾ നൽകുന്നതോടൊപ്പം മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കും ട്രോഫികൾ വിതരണം ചെയ്യും.
കഴിഞ്ഞതവണ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളിനായിരുന്നു ഓവറോൾ കിരീടം. ഓവറോൾ കിരീടത്തിനു പുറമെ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സഹോദയയ്ക്കും സ്കൂളുകൾക്കും ഓവറോൾ കിരീടം ഒരുക്കിയിട്ടുണ്ട്.
മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്കു മത്സരഫലം അറിയുന്നതനുസരിച്ച് ട്രോഫികൾ നൽകുന്നതിനുള്ള ഒരുക്കങ്ങളാണ് സംഘാടകസമിതി ഒരുക്കിയിരിക്കുന്നത്. കാർമൽ പബ്ലിക് സ്കൂളിലെ അധ്യാപകരായ നിഷ റെജി, അന്പിളി അജേഷ്, ജാസ്മി സിജോ, അനുപ്രിയ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ട്രോഫികൾ ഒരുക്കിയിരിക്കുന്നത്.
ട്രോഫികൾ സജ്ജം
12:08 AM Nov 25, 2022 | Deepika.com