മിൽമ പാ​ൽ ലി​​​റ്റ​​​റി​​​ന് ആ​​​റു രൂ​​​പ വ​​​ർ​​​ധി​​​പ്പി​​​ച്ചു

01:50 AM Nov 24, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ൽ വി​​​ല ലി​​​റ്റ​​​റി​​​ന് ആ​​​റു രൂ​​​പ വ​​​ർ​​​ധി​​​പ്പി​​​ച്ചു. അ​​​ടു​​​ത്ത മാ​​​സം ഒ​​​ന്നു മു​​​ത​​​ൽ പു​​​തി​​​യ വി​​​ല നി​​​ല​​​വി​​​ൽ വ​​​രു​​​മെ​​​ന്നു മി​​​ൽ​​​മ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​എ​​​സ്.​ മ​​​ണി അ​​​റി​​​യി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​രു​​​ടെ പ്ര​​​യാ​​​സ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചും ഉ​​​ത്പാ​​​ദ​​​നോ​​​പാ​​​ധി​​​ക​​​ളു​​​ടെ ഗ​​​ണ്യ​​​മാ​​​യ വി​​​ല​​വ​​​ർ​​​ധ​​​ന​​ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തുമാ​​​ണു പാ​​​ൽ വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

2019-ൽ ​​​പാ​​​ൽ വി​​​ല ലി​​​റ്റ​​​റി​​​നു നാ​​​ലു രൂ​​​പ വ​​​ർ​​​ധി​​​പ്പി​​​ച്ച​​​പ്പോ​​​ൾ വ​​​ർ​​​ധ​​​ന​​​യു​​ടെ 83.75 ശ​​​ത​​​മാ​​​നം(​​ലി​​​റ്റ​​​റി​​​നു 3.35 രൂ​​​പ) ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ ലി​​​റ്റ​​​റി​​​നു ആ​​​റു രൂ​​​പ വീ​​​തം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്പോ​​​ഴും ക​​​ർ​​​ഷ​​​ക​​​ന് അ​​​തേ നി​​​ര​​​ക്കി​​​ലു​​​ള്ള വ​​​ർ​​​ധ​​​ന​ ന​​​ൽ​​​കു​​​ന്ന രീ​​​തി​​​യാ​​​യി​​​രി​​​ക്കും സ്വീ​​​ക​​​രി​​​ക്കു​​​ക.അ​​​താ​​​യ​​​ത്, ലി​​​റ്റ​​​റി​​​നു ശ​​​രാ​​​ശ​​​രി 5.025 രൂ​​​പ വ​​​ർ​​​ധ​​​ന​ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും ചെ​​​യ​​​ർ​​​മാ​​​ൻ അ​​​റി​​​യി​​​ച്ചു.

കേരള കാ​​​ർ​​​ഷി​​​ക, വെ​​​റ്റ​​റി​​​ന​​​റി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ​​നി​​​ന്നു​​​ള്ള വി​​​ദ​​​ഗ്ധ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ച സ​​​മി​​​തി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ​​കൂ​​​ടി അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു പാ​​​ൽ വി​​​ല വ​​​ർ​​​ധ​​​ന അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നു തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.