തിരുവനന്തപുരം: കേരളാ ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) വി.സിയുടെ ചുമതല സർവകലാശാലയിലെ പ്രഫസറും ഡീനുമായ ഡോ.എം .റോസലിൻഡ് ജോർജിനു കൈമാറി ഗവർണർ വിജ്ഞാപനമിറക്കി.
വൈസ് ചാൻസലറായിരുന്ന ഡോ. റിജി ജോണിനെ ഹൈക്കോടതി പുറത്താക്കിയതിനെത്തുടർന്നാണ് വിസിയുടെ ചുമതല റോസിലിൻഡിനെ ഏൽപ്പിച്ച് ഉത്തരവിറക്കിയത്.
പുതിയ വിസിയെ നിയമിക്കുന്നതു വരെയാണു ചുമതല. ഹൈക്കോടതി പുറത്താക്കിയ ഡോ. റിജി ജോണിന്റെ ഭാര്യയാണു റോസലിൻഡ്. ഏറ്റവും സീനിയറായ വ്യക്തി എന്ന നിലയിലാണ് റോസലിൻഡിനു ചുമതല നല്കിയത്.
റിജി ജോണിനെ പുറത്താക്കിയ ഉത്തരവിനു സുപ്രീംകോടതി സ്റ്റേ അനുവദിച്ചിരുന്നില്ല. ഭരണസ്തംഭനമൊഴിവാക്കുന്നതിനായി പകരം സംവിധാനമൊരുക്കാൻ ചാൻസലർക്കു നിർദേശം നൽകുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണു ഗവർണറുടെ തുടർ നടപടി.
ഡോ. എം. റോസലിൻഡ് ജോർജിന് കുഫോസ് വിസിയുടെ ചുമതല
01:50 AM Nov 24, 2022 | Deepika.com