വടക്കഞ്ചേരി: വടക്കഞ്ചേരിയിലെ അപകടത്തിനു കാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗം തന്നെയാണെന്നു മോട്ടോർ വാഹന വകുപ്പ്.
എൻഫോഴ്സ്മെന്റ് ആർടിഒ ജയേഷ്കുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ അപകടസ്ഥലത്ത നടത്തിയ പരിശോധനയിലാണ് അപകടത്തിന് പ്രധാനകാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗം തന്നെയാണെന്ന് വിലയിരുത്തിയിട്ടുള്ളത്. മറ്റു കാരണങ്ങൾ പരിശോധിച്ചുവരികയാണെന്ന് ആർടിഒ പറഞ്ഞു.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജോഷി, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം.പി. ദീപക്, കെൽട്രോണ്‍ പ്രതിനിധി വിഷ്ണു സോമൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അപകടകാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗം തന്നെയെന്ന് മോട്ടോർവാഹന വകുപ്പ്
01:08 AM Oct 08, 2022 | Deepika.com