തിരുവനന്തപുരം: ലോക കേരള സഭയുടെ ഭാഗമായുള്ള യൂറോപ്പ്-യുകെ മേഖലാ സമ്മേളനം നാളെ ലണ്ടനിൽ നടക്കും. ലണ്ടനിലെ സെന്റ് ജെയിംസ് കോർട്ട് ഹോട്ടലിൽ ചേരുന്ന സമ്മേളനം രാവിലെ ഒന്പതിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ന്) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ ജൂണിൽ തിരുവനന്തപുരത്തു ചേർന്ന മൂന്നാം ലോക കേരള സഭയിൽ ഉയർന്ന നിർദേശങ്ങൾ നടപ്പിലാക്കുന്നതോടൊപ്പം ലോക കേരളസഭയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനും ലക്ഷ്യമിട്ടാണ് സമ്മേളനം ചേരുന്നത്.
യൂറോപ്യൻ മേഖലയിലെ ലോക കേരളസഭാ അംഗങ്ങളും, വിവിധ തൊഴിൽ മേഖലയിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളും സമ്മേളനത്തിൽ പങ്കെടുക്കും. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ കഴിവ് തെളിയിച്ച മലയാളികളും വിദ്യാർഥി പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരും ക്ഷണിതാക്കളാണ്.
വൈകുന്നേരം നാലിന് നടക്കുന്ന പ്രവാസി പൊതുസമ്മേളനത്തെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അഭിസംബോധന ചെയ്യും.
ലോക കേരളസഭ യൂറോപ്യൻ മേഖലാ സമ്മേളനം നാളെ ലണ്ടനിൽ
12:44 AM Oct 08, 2022 | Deepika.com