എലിപ്പനി രോഗനിര്‍ണയത്തില്‍ കാലതാമസം ഒഴിവാക്കാന്‍ പുതിയ സംവിധാനം: മന്ത്രി വീണാ ജോര്‍ജ്
12:41 AM Oct 08, 2022 | Deepika.com
തിരുവനന്തപുരം: എലിപ്പനി രോഗനിര്‍ണയം വേഗത്തില്‍ നടത്താന്‍ സംസ്ഥാനത്ത് 10 സര്‍ക്കാര്‍ ലാബുകളില്‍ ലെപ്റ്റോസ്പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകള്‍ക്കും ഈ സേവനം ലഭ്യമാകും വിധം എസ്ഒപി (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍) പുറത്തിറക്കി.