ചവറ: വടക്കഞ്ചേരി അപകടത്തെത്തുടർന്ന് ഒളിവിൽ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ ചവറ പോലീസ് പിടികൂടി. എറണാകുളം പെരുന്പടവം പൂക്കോട്ടിൽ ജോജോ പത്രോസി( 48)നെയാണ് ചവറയിൽ വച്ച് പോലീസ് പിടികൂടിയത്.
അറസ്റ്റിലായ ജോജോ പത്രോസിനെ വടക്കഞ്ചേരി പോലീസ് എത്തി ചവറ പോലീസ് സ്റ്റേഷനിൽനിന്നും കൊണ്ടുപോയി. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് പ്രതിയെ പിടികൂടിയതെന്നു സൂചനയുണ്ട്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.45ന് ദേശീയപാതയിൽ കൊല്ലം ചവറ നല്ലെഴുത്ത് മുക്കിൽവച്ചാണ് ചവറ പോലീസ് കാറിലെത്തിയ ഇവരെ പിടികൂടിയത്. ഡ്രൈവറെയും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.ജോജോ പത്രോസിനെ രക്ഷപ്പെടാൻ സഹായിച്ച എറണാകുളം, കോട്ടയം സ്വദേശികളായ ടിനോ, അർജുൻ എന്നിവരെയും ചവറ പോലീസ് വടക്കഞ്ചേരി പോലീസിനു കൈമാറി.
ടൂറിസ്റ്റ് ബസ് ഡ്രൈവർ പിടിയിൽ
02:11 AM Oct 07, 2022 | Deepika.com