കൊച്ചി: കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ കാമ്പയിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10 ന് പാലാരിവട്ടം പിഒസിയില്‍ നടക്കും.
കെസിബിസി മദ്യവിരുദ്ധ കമ്മീഷന് ചെയര്മാന് ബിഷപ് യൂഹന്നാന്‍ മാര്‍ തെയഡോഷ്യസ് അധ്യക്ഷത വഹിക്കും. ഐജി. പി. വിജയന് ഉദ്ഘാടനം നിര്‍വഹിക്കും. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ സോഷ്യല്‍ സര്‍വീസ് ഫോറങ്ങളും മദ്യവിരുദ്ധ സമിതികളും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കും.
കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുറപ്പെടുവിച്ച സര്‍ക്കുലറിനെ തുടര്‍ന്നാണ് ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ തുടക്കം കുറിക്കുന്നത്.
‘സജീവം’ പദ്ധതി ഉദ്ഘാടനം ഇന്ന്
12:50 AM Oct 07, 2022 | Deepika.com