കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണകോടതിയില്‍ ദിലീപിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുന്നതിനെക്കുറിച്ചുള്ള പ്രോസിക്യൂഷന് വാദം പൂര്‍ത്തിയായി.
ബാലചന്ദ്രകുമാര്‍ നല്കിയ സംഭാഷണങ്ങളിലെ ശബ്ദങ്ങള്‍ കേസില്‍ ദിലീപിന്റെയും സഹോദരന് അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേതുമാണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഫോറന്‍സിക് പരിശോധനാ ഫലം ക്രൈംബ്രാഞ്ചിന് കൈമാറി. ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ല. നാല്പതോളം ശബ്ദശകലങ്ങളാണ് ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിനു കൈമാറിയത്. ഇത് വ്യാജമാണെന്ന് പ്രതികളുടെ അഭിഭാഷകര്‍ ഉള്‍പ്പെടെ ആരോപിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍; വാദം പൂര്‍ത്തിയായി
12:50 AM Oct 07, 2022 | Deepika.com