കൊച്ചി: ലൈഫ് മിഷന് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്തു.
കൊച്ചിയിലെ സിബിഐ ഓഫീസില്‍ രാവിലെ 10.30 ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകുന്നേരം 6.30 വരെ നീണ്ടു. ഈ കേസില്‍ ആദ്യമായാണ് ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യല്‍ കഴിഞ്ഞിറങ്ങിയ ശിവശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല.
ലൈഫ് മിഷന് ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായ വടക്കാഞ്ചേരി പദ്ധതി നടപ്പിലാക്കാന്‍ നിര്‍മാണത്തിന്റെ കരാറെടുത്ത യൂണിടാക്കില്‍ നിന്ന് ശിവശങ്കര്‍ ഉള്‍പ്പെടെ സ്വര്‍ണക്കടത്തുകേസിലെ പ്രതികളും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും കോഴ വാങ്ങിയെന്നാണ് കേസ്.
ശിവശങ്കറിന് ഒരു കോടി രൂപ കൈക്കൂലി ലഭിച്ചതായി കസ്റ്റംസ് ആരോപിച്ചിരുന്നു. ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് സാമ്പത്തിക കുറ്റ വിചാരണ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഈ ആരോപണമുണ്ടായത്.
ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്തു
12:50 AM Oct 07, 2022 | Deepika.com