കൊച്ചി: ലൈഫ് മിഷന് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സിബിഐ ചോദ്യംചെയ്യും. ഇന്ന് രാവിലെ കൊച്ചി സിബിഐ ഓഫീസില്‍ ചോദ്യം ചെയ്യല്ലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ ശിവശങ്കറിന് നോട്ടീസ് നല്കി.
ലൈഫ് മിഷന് ഭവനനിര്‍മാണ പദ്ധതിയുടെ ഭാഗമായ വടക്കാഞ്ചേരി പദ്ധതി നടപ്പിലാക്കാന്‍ നിര്‍മാണത്തിന്റെ കരാറെടുത്ത യൂണിടാക്കില്‍നിന്ന് ശിവശങ്കര്‍ ഉള്‍പ്പെടെ സ്വര്‍ണക്കടത്തുകേസിലെ പ്രതികളും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും കോഴ വാങ്ങിയെന്നാണു കേസ്. ശിവശങ്കറിന് ഒരു കോടി രൂപ കൈക്കൂലി ലഭിച്ചതായി കസ്റ്റംസ് ആരോപിച്ചിരുന്നു.
ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഈ ആരോപണമുള്ളത്. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ പ്രധാന പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത് എന്നിവരെ ഈ കേസില്‍ സിബിഐ നേരത്തേ ചോദ്യംചെയ്തിരുന്നു.
എം. ശിവശങ്കറിനെ ഇന്ന് സിബിഐ ചോദ്യംചെയ്യും
01:40 AM Oct 06, 2022 | Deepika.com