ബംഗളൂരു: ട്രിനിറ്റേറിയൻസ് സന്യാസസമൂഹം ബംഗളൂരു സെന്റ് മൈക്കിൾ ഓഫ് ദി സെയ്ന്റ്സ് വൈസ് പ്രോവിൻസിന്റെ പ്രൊവിൻഷ്യലായി ഫാ. പ്രദീപ് പുത്തൻവീട്ടിൽ തെരഞ്ഞെടുക്കപ്പെട്ടു.
ആലപ്പുഴ രൂപതയിലെ മനക്കോടം സെന്റ് ജോർജ് ഫൊറോന ഇടവകാംഗവും പുത്തൻവീട്ടിൽ പരേതരായ ഏബ്രഹാം-റെജീന ദമ്പതികളുടെ മകനുമാണ്. ഫാ. ആന്റണി പുല്ലുക്കാട്ട്, ഫാ. സുനിൽ തോപ്പിൽത്തറയിൽ, ഫാ. ബിജു നെടുംപറമ്പിൽ, ഫാ. വിനയ കുമാർ പോത്തുള എന്നിവരെ കൗൺസിൽ അംഗങ്ങളായി തെരഞ്ഞെടുത്തു.
ബംഗളൂരുവിലെ മൈത്രയാ ഇക്കോ സ്പിരിച്വാലിറ്റി സെന്ററിൽ കഴിഞ്ഞ ഒന്നുമുതൽ അഞ്ചുവരെയായിരുന്നു പ്രൊവിൻഷ്യൽ ചാപ്റ്റർ.
ഫാ. പ്രദീപ് പുത്തൻവീട്ടിൽ പ്രൊവിൻഷ്യൽ സുപ്പീരിയർ
12:32 AM Oct 06, 2022 | Deepika.com