തിരുവനന്തപുരം: സ്കേറ്റിംഗ് പരിശീലനത്തിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ശ്രീകാര്യം അലത്തറ സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. കഴക്കൂട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിനു സമീപം ഇന്നലെ രാത്രി ഏഴു മണിയോടെയാണ് അപകടമുണ്ടായത്.
സ്കേറ്റിംഗിനിടെ അമിതവേഗതയിൽ എത്തിയ കാറടിച്ചാണ് യുവാവിനു മരണം സംഭവിച്ചത്. അതേ കാറിൽ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാഹുലിന്റെ ജീവൻ രക്ഷിക്കാനായില്ല.
സ്കേറ്റിംഗ് പരിശീലനത്തിനിടെ കാറിടിച്ച് യുവാവ് മരിച്ചു
12:32 AM Oct 06, 2022 | Deepika.com