പത്തനംതിട്ട: പുല്ലു വെട്ടുന്നതിനിടെ കടന്നലിന്റെ കുത്തേറ്റയാൾ മരിച്ചു. പുല്ല് വെട്ട് തൊഴിലാളി പത്തനംതിട്ട കടമ്മനിട്ട അന്ത്യാളൻകാവ് ആറൊന്നിൽ ജോസഫ് മാത്യൂ(രാജു-60) വാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കാട് മെഷീൻ ഉപയോഗിച്ച് വെട്ടുന്നതിനിടയിൽ കല്ല് തെറിച്ച് കടന്നൽ ഇളകുകയായിരുന്നു. ഒരാഴ്ച മുന്പായിരുന്നു സംഭവം.
ആദ്യം പത്തനംതിട്ട ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെ മരണം സംഭവിച്ചു.
സംസ്കാരം ഇന്ന് 11ന് കാട്ടൂർ സെൻ്റ് ആൽബർട്ട്സ് മലങ്കര പള്ളിയിൽ. ഭാര്യ: അന്നമ്മ ജോസഫ് വടശേരിക്കര പേഴുംപാറ കാലാക്കൽ കുടുംബാംഗം . മക്കൾ: അജിൻ (പ്ലസ് വൺ വിദ്യാർഥി-കടമനിട്ട ജിഎച്ച്എസ്എസ്), ഏഞ്ചൽ (ഏഴാം ക്ലാസ് വിദ്യാർഥിനി-എസ്എച്ച്എച്ച്. എസ്എസ്മൈലപ്ര ).
പുല്ലു വെട്ടുന്നതിനിടയിൽ കടന്നലിന്റെ കുത്തേറ്റയാൾ മരിച്ചു
12:32 AM Oct 06, 2022 | Deepika.com