പത്തനംതിട്ട: തെരുവുനായ കുറുകെച്ചാടിയതിനേ തുടർന്ന് ബൈക്ക് മറിഞ്ഞു പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. മെഴുവേലി കുറിയാനിപ്പള്ളി വെട്ടത്തേത്ത് കിഴക്കേതിൽ (അരവിന്ദം) വി.കെ. രാജുവാണ് (61) മരിച്ചത്.
ഇലവുംതിട്ട ജംഗ്ഷനിൽ ദീർഘകാലമായി വ്യാപാരം നടത്തിവരികയായിരുന്നു രാജു. കഴിഞ്ഞ സെപ്റ്റംബർ ഏഴിന് രാത്രി ഒന്പതോടെ രാജു കട അടച്ച ശേഷം മെഴുവേലിയിലെ വീട്ടിലേക്ക് പോകുന്പോഴാണ് അപകടം. സംസ്കാരം നടത്തി. ഭാര്യ: അനിത. മക്കൾ: ആര്യ (സർവീസ് സഹകരണ ബാങ്ക്, നെടുമ്പ്രം )അരവിന്ദ് (പ്ലസ് വൺ വിദ്യാർഥി, പിഎച്ച് എസ്എസ് മെഴുവേലി).
തെരുവുനായ കുറുകെച്ചാടി ബൈക്ക് മറിഞ്ഞു പരിക്കേറ്റ വ്യാപാരി മരിച്ചു
12:32 AM Oct 06, 2022 | Deepika.com