തിരുവനന്തപുരം: സംസ്ഥാനത്തെ സിപിഐയെ നയിക്കാൻ കാനം രാജേന്ദ്രന് ഇതു മൂന്നാമൂഴം. സെക്രട്ടറിയായിരുന്ന പന്ന്യൻ രവീന്ദ്രൻ കോട്ടയം സമ്മേളനത്തിൽ മാറിയ സാഹചര്യത്തിലാണു കാനം പാർട്ടി സെക്രട്ടറിയാകുന്നത്. പിന്നീട് മലപ്പുറത്തു നടന്ന സമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയായി. ഇപ്പോൾ തിരുവനന്തപുരം സമ്മേളനത്തിലും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
1969 ൽ സി.കെ.ചന്ദ്രപ്പൻ എഐവൈഎഫ് ദേശീയ പ്രസിസന്റ് ആയതിനെ തുടർന്ന് കാനം രാജേന്ദ്രൻ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി. 19 വയസായിരുന്നു അന്നു കാനത്തിന്. കേരളത്തിലെ യുവജന -വിദ്യാർഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ യുവജന നേതാവ് .
കണിയാപുരം രാമചന്ദ്രനായിരുന്നു എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്. 1971 ൽ ഇന്ത്യൻ കമ്മൂണിസ്റ്റ് പാർട്ടി സംസ്ഥാന കണ്‍സിൽ അംഗമായി. 25 വയസിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. രണ്ടു തവണ സിപി ഐ കോട്ടയം ജില്ലാ സെക്രട്ടറി. 2015-ൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. നിലവിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമാണ്.
1982 ലും 1987 ലും കേരള നിയമസഭാംഗം. ഇപ്പോൾ എഐടിയുസി ദേശീയ വൈസ് പ്രസിഡന്റ്.
കാനത്തിന് ഇത് മൂന്നാമൂഴം
01:26 AM Oct 04, 2022 | Deepika.com