രാജമറ്റം: തോട്ടയ്ക്കാട് രാജമറ്റം ഡിഎസ്ജെ സന്യാസ സഭാംഗം സിസ്റ്റര്‍ സിസി ജോസ് പെരുഞ്ചേരിയിലിനെ റീജണല്‍ സുപ്പീരിയറായി തെരഞ്ഞെടുത്തു.
കാവാലം സെന്റ് തെരേസാസ് ഇടവക അംഗമാണ്. പെരുഞ്ചേരിയില് പരേതനായ പി.കെ. സ്കറിയായുടെയും തങ്കമ്മ സ്കറിയായുടെയും മകളാണ്.
കൗണ്‍സിലേഴ്സായി സിസ്റ്റര്‍ മരീന മണ്ണൂര്‍, സിസ്റ്റര്‍ ആന്‍സ് മരിയ കണ്ണാമ്പടം, സിസ്റ്റര്‍ സോളി ഓലിക്കല്‍, സിസ്റ്റര്‍ ലിറ്റി വള്ളപ്പുരയ്ക്കല്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റര്‍ സിസി ജോസ് പെരുഞ്ചേരിയില് ഡിഎസ്ജെ റീജണല്‍ സുപ്പീരിയര്‍
01:26 AM Oct 04, 2022 | Deepika.com