തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ജുഡീഷൽ അംഗങ്ങളായി മുൻ ഹൈക്കോടതി ജഡ്ജി പി.വി. ആശ, അഡ്വക്കേറ്റ് എം.ആർ. ശ്രീലതയും അഡ്മിനിസ്ട്രേറ്റീവ് അംഗമായി മുൻ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പി.കെ. കേശവനും ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൽ റഹിം മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിതാ ജുഡീഷൽ അംഗങ്ങളെ ഉൾപ്പെടുത്തി മുഴുവൻ ഒഴിവുകളിലും നിയമനം നടക്കുന്നത്.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ പുതിയ മൂന്നംഗങ്ങൾ ചുമതലയേറ്റു
01:26 AM Oct 04, 2022 | Deepika.com