തിരുവനന്തപുരം: 11ന് പ്രത്യേക സെനറ്റ് യോഗം ചേരുന്നതിനു കേരള യൂണിവേഴ്സിറ്റി തീരുമാനിച്ചു. 11നു മുൻപായി സെനറ്റ് യോഗം വിളിച്ചില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നു ചാൻസലർകൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണിത്.
ഒക്ടോബർ ഒന്ന് തീയതി രേഖപ്പെടുത്തിക്കൊണ്ട് സെനറ്റ് യോഗ അറിയിപ്പ് അംഗങ്ങൾക്ക് രജിസ്ട്രാർ അയച്ചു.
പുതിയ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് 11നുള്ളിൽ സെനറ്റ് പ്രതിനിധിയെ നിർദേശിച്ചിരിക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടത്. സെനറ്റ് പിരിച്ചുവിടുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്നു ഗവർണർ പ്രഖ്യാപിച്ചതോടെയാണ് ഉടൻ യോഗം ചേരുന്നതിനുള്ള നടപടികളിലേക്കു കേരള യൂണിവേഴ്സിറ്റി കടക്കുന്നത്.
കേരള യൂണിവേഴ്സിറ്റി സെനറ്റ് 11ന്
02:55 AM Oct 03, 2022 | Deepika.com