തിരുവനന്തപുരം: പ്രതിസന്ധി നിറഞ്ഞ ഇന്നത്തെ കാലഘട്ടത്തിൽ കോണ്‍ഗ്രസിനെ നയിക്കാൻ അനുഭവസന്പത്തും പ്രാപ്തിയുമുള്ള മുതിർന്ന നേതാക്കളിൽ പ്രമുഖനാണു മല്ലികാർജുൻ ഖാർഗെയെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാവെന്ന നിലയിലും കേന്ദ്രത്തിലും കർണാടകയിലും മന്ത്രിയായും സംഘടനാ പ്രവർത്തന രംഗത്തും മികവു തെളിയിച്ച അദ്ദേഹം എല്ലാവരെയും യോജിപ്പിച്ചും ഐക്യത്തോടെയും കോണ്‍ഗ്രസിനെ നയിക്കാൻ പ്രാപ്തിയുള്ള നേതാവാണ്.
പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിനും കൂട്ടായ്മയ്ക്കും ശ്രദ്ധേയമായ നേതൃത്വം നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞു. കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരം നടക്കുന്നുവെന്നത് കോണ്‍ഗ്രസിന്റെ ജനാധിപത്യ പാരന്പര്യമാണു വിളിച്ചറിയിക്കുന്നത്. ആരോഗ്യകരമായ മത്സരം പാർട്ടിക്കു കൂടുതൽ കരുത്തുപകരുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഖാർഗെ പരിചയസന്പന്നനായ മുതിർന്നനേതാവെന്ന് ഉമ്മൻ ചാണ്ടി
02:55 AM Oct 03, 2022 | Deepika.com