തിരുവനന്തപുരം: സർക്കാർ/ എയ്ഡഡ്/ സിഎപിഇ / സ്വാശ്രയ പോളിടെക്നിക് കോളജുകളിലേക്കുള്ള സ്പോട്ട് അഡ്മിഷനു വേണ്ടിയുള്ള രജിസ്ട്രേഷൻ ഓൺലൈനായി നടത്തും. അപേക്ഷകർക്ക് ഇന്നു മുതൽ ഏഴുവരെ www.polyadmission.org യിലെ ‘Spot Admission Registr- ation’എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. ആപ്ലിക്കേഷൻ/മൊബൈൽ/One Time Registrat- ion നമ്പരും ജനനത്തീയതിയും നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം.
ഓരോ ജില്ലയിലേയും നോഡൽ പോളിടെക്നിക് കോളജുകളിൽ 10 മുതൽ 14 വരെ ആയിരിക്കും സ്പോട്ട് അഡ്മിഷൻ നടത്തുന്നത്. അപേക്ഷകനു പരമാവധി മൂന്ന് ജില്ലകളിലേക്ക് മാത്രമേ ഒരേസമയം സ്പോട്ട് അഡ്മിഷനു വേണ്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ, മൂന്നു ജില്ലകൾക്കു പുറമേ ഇടുക്കി, വയനാട് എന്നീ ജില്ലകൾ അധികമായി ചേർക്കുന്നതിന് തടസമുണ്ടായിരിക്കില്ല. www.polyadmi ssion.org യിൽ പ്രസിദ്ധീകരിക്കുന്ന അഡ്മിഷൻ ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന സമയക്രമത്തിൽ അപേക്ഷകർ അതതു നോഡൽ പോളീടെക്നിക് കോളജുകളിൽ ഹാജരാകണം. സ്പോട്ട് അഡ്മിഷൻ സമയത്ത് അപേക്ഷകന് അപ്പോൾ ഒഴിവുള്ള സീറ്റുകളിലേക്കു കോളജും ബ്രാഞ്ചും പുതുതായി ചേർത്ത് മുഴുവൻ ഫീസടച്ച് അഡ്മിഷൻ എടുക്കാം. ഫീസടച്ച് അഡ്മിഷൻ എടുക്കാത്ത അപേക്ഷകന്റെ അഡ്മിഷൻ റദ്ദാക്കും. ലിസ്റ്റിലെ ക്രമമനുസരിച്ച് ഹാജരായിട്ടുള്ള അടുത്ത അപേക്ഷകന് നൽകും.
നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്നിക് കോളജ് അടിസ്ഥാനത്തിൽ www.polyadmi ssion.org യിലെ ‘Vacancy posi tion’ എന്ന ലിങ്ക് വഴി മനസിലാക്കാം. ഓൺലൈൻ സ്പോട്ട് അഡ്മിഷനു വേണ്ടി പ്രത്യേകം രജിസ്റ്റർ ചെയ്യാത്തവരെ പങ്കെടുപ്പിക്കില്ല. റാങ്ക് ലിസ്റ്റിൽ പേരുള്ള എല്ലാവർക്കും സ്പോട്ട് അഡ്മിഷനിൽ രജിസ്റ്റർ ചെയ്യാം. അലോട്ട്മെന്റ് പ്രകാരം നിലവിൽ പ്രവേശനം നേടിയവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.
പോളി സ്പോട്ട് അഡ്മിഷൻ ഓൺലൈൻ രജിസ്ട്രേഷൻ ഇന്നു മുതൽ
02:06 AM Oct 03, 2022 | Deepika.com