തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് പൂർണ പിന്തുണയെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
രാജ്യത്തെ ഏറ്റവും സീനിയറായ നേതാക്കളിൽ ഒരാളാണ് മല്ലികാർജുൻ ഖാർഗെ. അനുഭവ സന്പത്തുകൊണ്ടും നേതൃപാടവംകൊണ്ടും കോണ്‍ഗ്രസിന് വലിയ മുതൽക്കൂട്ടാകുന്ന സംഭാവന ചെയ്യാൻ കഴിയുന്ന വ്യക്തിയാണ് അദ്ദേഹം.
ഇതു ജനാധിപത്യപരമായ തെരഞ്ഞെടുപ്പാണ്. ശശി തരൂർ നല്ല സുഹൃത്താണ്. അദ്ദേഹത്തിന് മത്സരിക്കാനുള്ള പൂർണ സ്വാതന്ത്ര്യവും അവകാശവുമുണ്ട്. തരൂരിന്റെ കഴിവുകൾ എല്ലാതരത്തിലും പാർട്ടി ഉപയോഗിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിയെയും പിന്തുണച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മല്ലികാർജുൻ ഖാർഗെയ്ക്ക് പിന്തുണ, തരൂർ നല്ല സുഹൃത്തെന്നും രമേശ് ചെന്നിത്തല
01:09 AM Oct 02, 2022 | Deepika.com