കണ്ണൂർ: കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി അംഗങ്ങൾക്ക് അവരുടെ മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തിൽ ഒരു നിയന്ത്രണവും നിർദേശവും അംഗങ്ങൾക്ക് പാർട്ടി നൽകിയിട്ടില്ല. ഖാർഗെയും തരൂരും മത്സരിക്കാൻ ഒരുപോലെ യോഗ്യരാണ്. തരൂർ അനുഭവസമ്പത്തുള്ള നേതാവാണ്.
ഖാർഗെ ഏറെക്കാലത്തെ പാർട്ടിപാരമ്പര്യമുള്ള മുതിർന്ന നേതാവാണ്. അതിനാൽ രണ്ടു സ്ഥാനാർഥികളും പ്രബലരാണ്. ആര് പാർട്ടിയെ നയിക്കണമെന്ന് വോട്ടെടുപ്പിലൂടെ അംഗങ്ങൾ തീരുമാനിക്കും- സുധാകരൻ പറഞ്ഞു.
പാർട്ടി അംഗങ്ങൾക്ക് മനഃസാക്ഷിവോട്ട് ചെയ്യാമെന്ന് കെ.സുധാകരൻ
01:09 AM Oct 02, 2022 | Deepika.com